News >> സെബു അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്
അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിന് പാപ്പായുടെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ചയാണ്(24/10/15) മ്യന്മാര്‍ സ്വദേശിയും യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പുമായ 67 വയസ്സുള്ള അദ്ദേഹത്തിന് ഈ ദൗത്യം നല്കിയത്. 2016 ജനുവരി 24 മുതല്‍ 31 വരെ നടക്കാന്‍ പോകുന്ന അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വേദിയൊരുക്കുന്നത് ഫലിപ്പീന്‍സിലെ സെബു നഗരമാണ്. "
മഹത്വത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട്" എന്നതാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ മുദ്രാവാക്യം.വൈയക്തിക,കുടുംബ,സാമൂഹ്യജീവിതങ്ങളില്‍ ആനന്ദവും പ്രത്യാശയും പ്രദാനം ചെയ്യുന്ന കൃപയുടെ സ്രോതസ് വിശ്വാസമാണെന്ന് വീണ്ടും കണ്ടെത്തുന്നതിന് സവിശേഷമായ ഒരവസരമായിരിക്കും ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന് ഫ്രാന്‍സിസ് പാപ്പാ 2014 സെപ്റ്റംബര്‍ 27ന് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരെ സംബോധന ചെയ്യവെ ആശംസിക്കുകയുണ്‌ടായി.സഭയെ സഭയാക്കിത്തീര്‍ക്കുന്നത് ദിവ്യകാരുണ്യമാകയാല്‍ അത് സഭയുടെ ജീവിതത്തില്‍ കേന്ദസ്ഥാനത്തു നില്ക്കുന്നുവെന്നും പാപ്പാ തദ്ദവസരത്തില്‍ പ്രസ്താ വിച്ചു.Source; Vatican Radio