News >> ആത്മീയവും സാന്മാര്‍ഗ്ഗപരവുമായി സൈനികരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്തുക


ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതിനായി ആത്മീയവും സാന്മാര്‍ഗ്ഗപരവുമായി സൈനികരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്താന്‍ തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മിലിട്ടറി ചാപ്പല്‍ പുരോഹിതന്മാരോട് പാപ്പാ പറഞ്ഞു.

അന്താരാഷ്ട്ര മനുഷിക ന്യായപ്രമാണങ്ങള്‍ സംബന്ധിച്ച നാലാമതു പരിശീനപരിപാടിയില്‍ പങ്കെടുക്കുന്നവരോട് സംസാരിക്കുകയായിരുന്നു പാപ്പാ ഫ്രാന്‍സിസ്. നീതി-സമാധാനകാര്യങ്ങള്‍ക്കായും മതാന്തര സംവാദങ്ങള്‍ക്കായും ഉള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ചേര്‍ന്നാണ് വത്തിക്കാനില്‍ ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

യുദ്ധങ്ങളുടെയും, ആന്തരികവും ബാഹ്യവുമായ കലാപങ്ങളുടെയും ഇടയില്‍ മനുഷിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള വെല്ലുവിളികളെക്കുറിച്ച് പര്യാലോചിക്കാന്‍ ഒത്തുകൂടിയിരിക്കുന്ന ഈ അവസരത്തില്‍, ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതിനായി ആത്മീയവും സാന്മാര്‍ഗ്ഗപരവുമായി സൈനികരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്തുവാന്‍, പരിപോഷിപ്പിക്കുവാന്‍, തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു.  പാപ്പാ തന്‍റെ പ്രാര്‍ത്ഥനയും അനുഗ്രഹവും പിന്‍തുണയും നല്കുന്നതോടൊപ്പം ചാപ്പല്‍ പുരോഹിതന്മാര്‍ വളരെയധികം പ്രാര്‍ത്ഥിക്കണമെന്നും  അവരെ ഉപദേശിച്ചു.

Source:Vatican Radio