News >> മൂല്യാധിഷ്ഠിതമായ പുതിയ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കണം, സി.ബി.സി.ഐ


മതവേര്‍തിരിവുകളില്ലാതെ, മൂല്യങ്ങളെയും സന്മാര്‍ഗ്ഗത്തെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കണമെന്ന് കത്തോലിക്കാ സഭ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇപ്പോഴത്തെ നയങ്ങളിലുള്ള  ധാര്‍മ്മികവും സദാചാരപരവുമായ  വ്യവസ്ഥിതികളുടെ അഭാവത്തിലാണ്, എച്ച് ആര്‍ ഡി- മാനവ വിഭവശേഷി വികസനത്തിനായുള്ള മന്ത്രാലയത്തിന് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള വിഭാഗമാണ് ഈ പ്രസ്താവന തയ്യാറാക്കിയത്. 

Source: Vatican Radio