News >> പ്രത്യാശയായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം പരിശുദ്ധ ദിവ്യകാരുണ്യം


51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ  കോണ്‍ഗ്രസ് ഫിലിപ്പീന്‍സിലെ ചെബുവില്‍ അരങ്ങേറുമെന്ന്,  അതിന് ആതിഥേയത്വം നല്കുന്ന ചെബുവിന്‍റെ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസ് പാല്‍മാ പ്രസ്താവിച്ചു.

വത്തിക്കാനില്‍ നടന്ന സിന‍ഡുസമ്മേളനത്തിനുശേഷം, ഒക്ടോബര്‍ 27-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടത്തിയ വര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് പാല്‍മാ 2016 ജനുവരി 24-മുതല്‍ 31-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. നിരവധി പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരകളായിട്ടുള്ള ഫിലിപ്പീന്‍സിലെ ജനതയ്ക്ക് പ്രത്യാശയുടെ മഹോത്സവമായിരിക്കും രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസെന്ന് ആര്‍ച്ചുബിഷ്പ്പ് പാല്‍മാ വിശേഷിപ്പിച്ചു.

"ദിവ്യകാരുണ്യം - പ്രത്യാശയായ ക്രിസ്തുവിന്‍റെ നമ്മുടെ മദ്ധ്യേയുള്ള മഹത്വമാര്‍ന്ന സാന്നിദ്ധ്യം" (കൊളോ. 1, 27) എന്നതാണ് ചെബു ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ആര്‍ച്ചുബിഷപ്പ് പാല്‍മാ വെളിപ്പെടുത്തി.

Source: Vatican Radio