News >> മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഇന്ന് (29/10/2015) അഭിഷിക്തനാകും
തൃശൂര്‍: അദിലാബാദ് രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ ഒമ്പതിന് അദിലാബാദിലെ മഞ്ചേരിയാല്‍ ചാവറ പാസ്ററല്‍ സെന്ററിലാണ് അഭിഷേക ചടങ്ങുകള്‍.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങില്‍ മുഖ്യകാര്‍മികനായിരിക്കും. ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, അദിലാബാദ് ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് കുന്നത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും. അഭിഷേക ചടങ്ങുകള്‍ക്കു ശേഷം ഉച്ചയ്ക്ക് ഒന്നിന് അഗാപ്പെ, രണ്ടരയ്ക്കു പൊതുസമ്മേളനം എന്നിവയുണ്ടായിരിക്കും.
Source: Deepika