News >> കാര്‍ഡിനല്‍ കോറെക്( സ്ളോവാക്യ) അന്തരിച്ചു

വത്തിക്കാന്‍സിറ്റി: സ്ളോവാക്യയിലെ നിത്രാ അതിരൂപതയിലെ ആര്‍ച്ചുബിഷപ് എമരിറ്റസ് കാര്‍ഡിനല്‍ ജാന്‍ ക്രിസോസ്റം കോറെക് ശനിയാഴ്ച നിത്രായില്‍ അന്തരിച്ചു. അദ്ദേഹത്തിനു 91 വയസായിരുന്നു.

കമ്യൂണിസ്റ് ഭരണകാലത്ത് 27വര്‍ഷത്തോളം അദ്ദേഹത്തിനു ജയിലില്‍ കഴിയേണ്ടിവന്നു.1968ല്‍ പ്രാഗ് വസന്തത്തിന്റെ അവസരത്തിലാണു മോചിതനായത്. ഈശോ സഭാംഗമായ അദ്ദേഹത്തെ 1991ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

കാര്‍ഡിനല്‍ കോറെക്കിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. കാര്‍ഡിനല്‍കോറെക്കിന്റെ നിര്യാണത്തോടെ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 218 ആയി. ഇവരില്‍ 80വയസില്‍ താഴെ പ്രായമുള്ള 118 പേര്‍ക്കു മാത്രമാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവില്‍ വോട്ടവകാശമുള്ളത്. Source:Deepika