News >> സകലവിശുദ്ധരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വെറാനോയില്‍ ദിവ്യബലിയര്‍പ്പിക്കും


സകലവിശുദ്ധരുടെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് റോമിലെ വിഖ്യാതമായ വെറാനോ സെമിത്തേരിയില്‍ പരേതരരുടെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയര്‍പ്പിക്കുമെന്ന്, റോമാ രൂപതയുടെ പ്രസ്താവന വെളിപ്പെടുത്തി.

വത്തിക്കാനില്‍നിന്നും ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള വിസ്തൃതവും പുരാതനുവമായ വെറാനോ സെമിത്തേരിയുടെ പ്രത്യേകവേദിയില്‍ നവംബര്‍ 1-ാം തിയതി ഞായറാഴ്ച പ്രാദേശീക സമയം വൈകുന്നേരം 4 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുമെന്ന് പാപ്പാ രൂപതാദ്ധ്യക്ഷനായുള്ള റോമാ വികാരിയത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.

നവംബര്‍ ഒന്നാം തിയതി വെറാനാ സെമിത്തേരിയുടെ വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുന്ന പതിവിന് സ്ഥാനാരോഹണത്തിന്‍റെ പ്രഥമവര്‍ഷം മുതല്‍ മുടക്കം വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Source: Vatican Radio