News >> പ്രത്യാശയുടെ ഉപകരണമാകട്ടെ റേഡിയോ മരീയ: പാപ്പാ ഫ്രാന്‍സിസ്
ഇറ്റലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'റേഡിയോ മരീയാ' പ്രവര്‍ത്തകരുടെ പ്രഥമ രാജ്യാന്തര സമ്മേളനത്തെയാണ് ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തത്.ധ്യാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ചിന്തകള്‍ പങ്കുവയ്ക്കുന്ന ഒരു സംവേദന മാധ്യമം എന്നതിനേക്കാള്‍ റേഡിയോ മരീയ ശ്രോതാക്കള്‍ക്ക് പ്രത്യാശയുടെ കവാടമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. പരിശുദ്ധ കന്യകാനാഥയുടെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന 'റേഡിയോ മരീയ', ദൈവപരിപാലയില്‍ ആശ്രയിച്ചുകൊണ്ട് എളിമയിലും മിതത്വത്തിന്‍റെ ശൈലിയിലും, എവിടെയും മറിയത്തെപ്പോലെ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും പ്രചരിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സുവിശേഷപ്രഘോഷകരായ 'റേഡിയോ മരിയ'യുടെ പ്രവര്‍ത്തകര്‍ക്കും പ്രസിഡന്‍റ് ഇമ്മാനുവേലെ ഫെറാറിയോയ്ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തു.Source: Vatican Radio