News >> ചൈന ഒറ്റക്കുട്ടി നയം ഉപേക്ഷിച്ചു

ബെയ്ജിംഗ്: 'ഒറ്റക്കുട്ടി നയം' ചൈന ഉപേക്ഷിച്ചു. ചൈനീസ് ദമ്പതികള്‍ക്ക് ഇനി രണ്ടു കുട്ടികള്‍ ആവാം. ാനവചരിത്രത്തിലെ ഏറ്റവും കര്‍ക്കശമായ ജനനനിയന്ത്രണ പരിപാടിക്ക് ഇതോടെ തിരശീല വീണു. ജനനനിയന്ത്രണം ഇനിയും തുടര്‍ന്നാല്‍ ചൈന ജോലിചെയ്യാന്‍ ആളില്ലാത്ത നാടായി മാറുമെന്നു മനസിലായതാണു തിരുത്തലിനു കാരണം. 

ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഇന്നലെ സമാപിച്ച ചതുര്‍ദിന പ്ളീനത്തിന് ഒടുവിലാണ് ഈ പ്രഖ്യാപനം. 1980-ല്‍ ഡെംഗ് സിയാവോ പിംഗിന്റെ കാലത്ത് നടപ്പാക്കിയ നയമാണ് തിരുത്തിയത്. 135 കോടി ജനങ്ങളുള്ള ചൈന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. അനിയന്ത്രിതമായ ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനാണ് 35 വര്‍ഷം മുമ്പ് കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്. ഇതേ കാലത്തുതന്നെ സാമ്പത്തിക ഉദാരവത്കരണവും നടപ്പാക്കി.

ഈ നയം അപകടകരമാണെന്നു കുറേ വര്‍ഷമായി ചൈനയില്‍ പലരും പറഞ്ഞിരുന്നു. ചൈന അതിവേഗം വൃദ്ധസമൂഹമായി മാറുകയാണ്. ചെറുപ്പക്കാര്‍ കുറയുകയും ചെയ്തു. 2050 ആകുമ്പോള്‍ 60 വയസില്‍ കൂടിയ ചൈനാക്കാരുടെ എണ്ണം 44 കോടി ആകുമെന്നാണ് യുഎന്‍ നിഗമനം. അതേസമയംജോലിചെയ്യാവുന്ന പ്രായക്കാര്‍ (15 മുതല്‍ 59 വരെ ഉള്ളവര്‍) ഓരോവര്‍ഷവും കുറയുന്നു. കഴിഞ്ഞവര്‍ഷം ആ പ്രായക്കാരുടെ എണ്ണം 37.1 ലക്ഷം കണ്ട് കുറഞ്ഞു. പണിചെയ്യാന്‍ ആളില്ലാത്ത വൃദ്ധസമൂഹമാകുമ്പോള്‍ സമ്പത്തും വരുമാനവും ഇല്ലാതാകും. 

ഒറ്റക്കുട്ടി നയം ലക്ഷക്കണക്കിനു മാതാപിതാക്കളെ 'അനാഥ'രാക്കി. ഏകസന്താനം മരിച്ചുപോയ 20 ലക്ഷത്തില്‍പരം ദമ്പതികള്‍ ഉണ്െടന്നാണു കണക്കാക്കുന്നത്. ഓരോവര്‍ഷവും 76000 കുടുംബങ്ങള്‍ ഇങ്ങനെ 'അനാഥ'മായി മാറുന്നു. കര്‍ ക്കശ നിയന്ത്രണം രണ്ടു തലമുറക്കാലം തുടര്‍ന്നപ്പോഴാണ് അ തിലെ വലിയ അപകടങ്ങള്‍ ചൈന മനസിലാക്കിയത്. രണ്ടു കുടുംബങ്ങളിലെ ഏക സന്താ നങ്ങള്‍ വിവാഹിതരായി അവര്‍ ക്കുണ്ടാകുന്ന ഏക സന്താനം ആറുപേരുടെ മോഹങ്ങളും സ്വപ്നങ്ങളും നിറവേറ്റേണ്ടയാളായി മാറും. ഇതു ചെറുപ്പത്തില്‍ അമിതലാളനയ്ക്കു വഴിതെളിക്കുന്നു. കുട്ടികള്‍ കുട്ടിരാജാക്കളെ പ്പോലെ പെരുമാറും. കുറേക്കാലം കഴിയുമ്പോള്‍ ആറുപേരെ പരിചരിക്കേണ്ട ബാധ്യതയും ഈ കുട്ടിക്കു വരുന്നു. 

രണ്ടുവര്‍ഷം മുമ്പ് ഒറ്റക്കുട്ടി നയത്തില്‍ ചെറിയ അയവുവരുത്തി. നഗരങ്ങളില്‍ കുറേ ദമ്പതികള്‍ക്കു രണ്ടാം കുട്ടിയെ അനുവദിക്കാനായിരുന്നു തീരുമാനം. പക്ഷേ അത് ഉപയോഗപ്പെടുത്തിയവര്‍ കുറവാണ്.

കമ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ 205 അംഗങ്ങളും 170 ബദല്‍ അംഗങ്ങളും പങ്കെടുത്ത പ്ളീനം കൈക്കൊണ്ട തീരുമാനം അടുത്തവര്‍ഷമാദ്യം പാര്‍ലമെന്റ് അംഗീകരിക്കും. Source: Deepika