News >> പാപ്പായുടെ അടുത്ത ഇടയസന്ദര്‍ശനം പ്രാത്തോയും ഫ്ലോറന്‍സും
പാപ്പാ ഫ്രാന്‍സിസ് മദ്ധ്യഇറ്റലിയിലെ ഫ്ലോറന്‍സ്, പ്രാത്തോ പ്രവിശ്യകളിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തും.ഫ്ലോറന്‍സില്‍ സംഗമിക്കുന്ന 5-ാമത് കത്തോലിക്കാ ദേശീയ സമ്മേളനം അവസരമാക്കിക്കൊണ്ടാണ് നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച പാപ്പാ മദ്ധ്യഇറ്റലിയിലെ പ്രാത്തോ, ഫ്ളോറന്‍സ് എന്നിവിടങ്ങളിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുന്നത്.വത്തിക്കാനില്‍നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗം ആദ്യം പ്രാത്തോയിലെത്തുന്ന പാപ്പാ, അവിടെ തൊഴിലാളികളുടെ സംഗമത്തെ അഭിസംബോധനചെയ്യും. തുടര്‍ന്ന് ഫ്ളോറന്‍സ് കത്തീദ്രല്‍ ദേവാലയത്തില്‍വച്ച് ദേശീയ സഭാപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പാപ്പായുടെ മുഖ്യപരിപാടി, സ്ഥലത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ജനങ്ങൾക്കൊപ്പം അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലിയാണ്. പിന്നെ ഇരുനഗരങ്ങളുടെ ഭരണകര്‍ത്താക്കളെയും വൈകുന്നേരം സ്ഥലത്തെ ഇൻഡോർ സ്റ്റേഡിയത്തില്‍ അഭിസംബോധനചെയ്യും. അന്നുതന്നെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.
Source: Vatican Radio