News >> രക്ഷയുടെ സദ്വാര്‍ത്തയായി ദൈവത്തിന്‍റെ കാരുണാര്‍ദ്രസ്നേഹം:പാപ്പാ


നമ്മോട് ക്ഷമിക്കുകയും കരുണകാണിക്കുകയും ചെയ്യുന്ന പിതാവിനെപ്പോലെയാണ് ദൈവമെന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 14, 1-6).

ദൈവം നമ്മോട് ഓരോരുത്തരോടും, മനുഷ്യകുലത്തോട് മുഴുവനും കാണിക്കുന്ന അനുകമ്പ, എല്ലാം പുനരാവിഷ്ക്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന, ക്രിസ്തു ദൃശ്യമാക്കിയ, ദൈവികകാരുണ്യത്തിന്‍റെ മുഖകാന്തിയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പിതാവ് പ്രകടമാക്കുന്നത് ദയയല്ല, മറിച്ച് ദൈവത്തിന്‍റെ അനുപമവും അനുകമ്പാര്‍ദ്രവുമായ സ്നേഹമാണെന്നും പാപ്പാ വ്യക്തമാക്കി.

നാം ജീവികളോട് കാണിക്കുന്നത് ദയയാണ്. എന്നാല്‍ ദൈവം നമ്മോടു കാണിക്കുന്ന അനുകമ്പ, കരുണാര്‍ദ്രമായ സ്നേഹമാണ്. അത് പരിധികളെ ലംഘിക്കുന്നു, നിയമത്തെ മറികടക്കുന്നു, പ്രതിസന്ധികളെ നേരിടുന്നു. സ്പന്ദിക്കുന്ന പിതൃഹൃദയമാണ് അവിടെ ദൃശ്യമാകുന്നതെന്നും പാപ്പാ ഉപമിച്ചു.

അങ്ങനെ ക്രിസ്തു നമുക്ക് നല്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ സദ്വാര്‍ത്തയാണ്. നമ്മെ പാപത്തില്‍നിന്നും, നമ്മുടെ ജീവിത പ്രതിസന്ധികളില്‍നിന്നും മോചിപ്പിച്ച് നമുക്ക് രക്ഷയുടെ സ്വദ്വാര്‍ത്തയായി മാറുകയാണ് അവിടുന്നെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

Source: Vatican Radio