News >> 'അനുദിന ജീവിതാനന്ദചിന്തകള്‍': പാപ്പായുടെ പുതിയ പുസ്തകം


പാപ്പാ ഫ്രാന്‍സിസിന്‍റെ സുവിശേഷ ചിന്തകളുടെ പുസ്തകം "La felicit si impara ogni giorno"-  'അനുദിന ജീവിതാനന്ദ ചിന്തകള്‍' പുറത്തിറങ്ങി.

പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തകളു‌ടെ ശേഖരത്തിന്‍റെ രണ്ടാം വാല്യമാണ് ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച റോമില്‍ പ്രകാശനംചെയ്യപ്പെട്ടത്.  2014 മാര്‍ച്ച് മുതല്‍ 2015 ജൂണ്‍വരെയുള്ള ദിവസങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള ദിവ്യബലികളുടെ മദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളാണ് റോമിലെ റിസ്സോളി മുദ്രണാലയം പുറത്തുകൊണ്ടുവരുന്ന "La felicit si impara ogni giorno",  'അനുദിന ജീവിതാനന്ദ ചിന്തകള്‍' എന്ന ഇറ്റാലിയന്‍ ഗ്രന്ഥം

ആഴമായ ദൈവശാസ്ത്ര ചിന്തകള്‍ അജപാലനാത്മകമായി അവതരിപ്പിച്ചുകൊണ്ട്, ദൈവത്തോട് അടുക്കുവാനും വ്യത്യസ്തമായി അവിടുത്തെ മനസ്സിലാക്കുവാനുമുള്ള നവമായ മാര്‍ഗ്ഗങ്ങള്‍ വെട്ടിത്തെളിക്കുന്ന അന്യൂനമായ സുവിശേഷചിന്തകളാണ് പാപ്പാ നല്‍കുന്നത്.

Demy 1/8 size-ല്‍ 486 പേജുകളുള്ള ഗ്രന്ഥത്തിന് ഏകദേശം 1200 രൂപയാണ് വില.

Source: Vatican Radio