News >> ന്യൂനപക്ഷങ്ങളുടെ അന്തർലീനമായ മനുഷ്യാന്തസ്സും മനുഷ്യവര്‍ഗ്ഗത്തിന്‍റെ മൗലിക ഐക്യവും സംരക്ഷിക്കുക
ദേശീയ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങളില്‍ ഓരോ വ്യക്തിയുടെയും അന്തർലീനമായ മനുഷ്യാന്തസ്സും, മനുഷ്യവര്‍ഗ്ഗത്തിന്‍റെ മൗലിക ഐക്യവും എല്ലായ്പ്പോഴും കണക്കിലെടുക്കണമെന്ന് മോണ്‍സിഞ്ഞോര്‍ യാനുസ് ഉര്‍ബാന്‍സിക്ക്.യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹനീയമായ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ട്, ബുധനാഴ്ച വിയന്നയില്‍ നടന്ന മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു മോണ്‍സിഞ്ഞോര്‍ യാനുസ്. യൂറോപ്പിലെ സുരക്ഷാസഹകരണ സംഘടനയിലെ, പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം പ്രതിനിധിയാണ് അദ്ദേഹം. ദേശീയ ന്യൂനപക്ഷ സമൂഹങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ എപ്പോഴും രണ്ട് തത്വങ്ങളെ പ്രധാനമായും മാനിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. - ഒന്നാമതായി, വ്യക്തികളുടെ മത-വര്‍ഗ്ഗ-സംസ്കാരങ്ങളെ പരിഗണിക്കാതെ, അവരുടെ അന്തർലീനമായ മനുഷ്യാന്തസ്സിനെ മാനിക്കുക. - രണ്ടാമതായി, ദേശീയ സമൂഹങ്ങള്‍ എന്ന നിലയില്‍ ന്യൂനപക്ഷമാണെങ്കിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനപരമായ ഐക്യവും അന്തർലീനമായ മനുഷ്യാന്തസ്സും എല്ലാവരുടേതും പോലെ അവര്‍ക്കും നല്‍കണമെന്ന് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നുവെന്ന്, മോണ്‍സിഞ്ഞോര്‍ യാനുസ് പറഞ്ഞു.Source: Vatican Radio