News >> ഇറാക്കില്‍ രണ്ട് ദശലക്ഷം കുട്ടികള്‍ സ്കൂളില്‍ ഹാജരാകുന്നില്ലെന്ന് യുണിസെഫ്


ഇറാക്കിലെ അക്രമങ്ങള്‍ നിമിത്തം രണ്ടു ദശലക്ഷം കുട്ടികള്‍ സ്കൂളില്‍ ഹാജരാകുന്നില്ലെന്ന് യുണിസെഫ്

ഇറാക്കില്‍ ഈയാഴ്ച സ്കൂള്‍ വര്‍ഷം അവസാനിക്കുമ്പോള്‍ രണ്ടു ദശലക്ഷത്തിലേറെ കുട്ടികള്‍ സ്കൂളില്‍ വരുന്നില്ലായിരുന്നുവെന്ന് യുഎന്നിന്‍റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള സംഘടന വെളിപ്പെടുത്തി. കൂടാതെ, അഞ്ചു വയസ്സിനും 14-നും ഇടയിലുള്ള 1.2 ദശലക്ഷം കുട്ടുകള്‍ സ്കൂള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അയ്യായിരത്തി മുന്നൂറോളം സ്കൂളുകള്‍ യുദ്ധകലാപങ്ങളില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും അവര്‍ സൂചിപ്പിക്കുകയുണ്ടായി.

Source: Vatican Radio