News >> മാര്‍ മാത്യു മാക്കീലിന്റെ നാമകരണം: അതിരൂപതാതല അന്വേഷണം സമാപിച്ചു; കൃതജ്ഞതാബലി ചൊവ്വാഴ്ച

കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ നാമകരണ നടപടികളുടെ അതിരൂപതാതല അന്വേഷണ പ്രക്രിയ പൂര്‍ത്തിയായി. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിനു ക്രിസ്തുരാജ കത്തീഡ്രലില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.

കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി അനുഗ്രഹ പ്രഭാഷണം നടത്തും. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ആശംസ അര്‍പ്പിക്കും. നാമകരണ നടപടികളുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ ആധികാരികത പ്രഖ്യാപിച്ച് എപ്പിസ്കോപ്പല്‍ ഡലാഗേറ്റ് റവ. ഡോ. തോമസ് ആദോപ്പിള്ളില്‍ രൂപതാധ്യക്ഷനു കൈമാറും. വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന് അതിരൂപതാതല അന്വേഷണത്തിന്റെ രേഖകള്‍ അയച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ട സിസ്റര്‍ മേഴ്സിലിറ്റ് എസ്വിഎം സത്യപ്രതിജ്ഞ ചെയ്ത് അവ ഏറ്റുവാങ്ങും.

ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, എപ്പിസ്കോപ്പല്‍ ഡലാഗേറ്റ് റവ.ഡോ. തോമസ് ആ ദോപ്പിള്ളില്‍, പ്രമോട്ടര്‍ ഓഫ് ജസ്റീസ് ഫാ. തോമസ് ആനിമൂട്ടില്‍, നോട്ടറി ഫാ. സജി മെത്താ നത്ത്, അഡ്ജംക്ട് നോട്ടറി സിസ്റര്‍ ബനീഞ്ഞ് എസ്വിഎം, കോപ്പി യിസ്റ് സിസ്റര്‍ ജോബി എസ്വിഎം, പോസ്റുലേറ്റര്‍ സിസ്റര്‍ മേഴ്സിലിറ്റ് എസ്വിഎം, വൈസ് പോസ്റുലേറ്റര്‍ സിസ്റര്‍ ജസ്ന എസ്വിഎം എന്നിവര്‍ തങ്ങളുടെ ദൌത്യം വിശ്വസ്തതയോടെ നിറവേറ്റിയെന്നു പ്രതിജ്ഞ ചെയ്യും. അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. തോമസ് കോട്ടൂര്‍, രൂപതയുടെ ആര്‍ക്കൈവില്‍ സൂക്ഷിക്കാനുള്ള രേഖകളുടെ പകര്‍പ്പ് ഏറ്റുവാങ്ങും.Source: Deepika