News >> അര്‍ണോസ് പാതിരി: എല്‍.ആര്‍.സി. (LRC)സെമിനാര്‍ നവംബർ മൂന്നു മുതല്‍
കൊച്ചി: "അര്‍ണോസ് പാതിരിയുടെ സംഭാവനകള്‍ സഭയിലും സമൂഹത്തിലും" എന്ന വിഷയത്തില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍.ആര്‍.സി.) നേതൃത്വത്തില്‍ ഗവേഷണ സെമിനാര്‍ മൂന്ന്, നാല് തീയതികളില്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. എപ്പിസ്കോപ്പല്‍ മെംബര്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. കവി വി.ജി. തമ്പി മുഖ്യപ്രഭാഷണം നടത്തും.
അര്‍ണോസ് പാതിരിയുടെ ജീവിതത്തെയും രചനകളെയും സാമൂഹ്യസംഭാവനകളെയും ആസ്പദമാക്കി ഡോ. കുര്യാസ് കുമ്പളക്കുഴി, റവ. ഡോ. ജയിംസ് പുളിയുറുമ്പില്‍, കെ.എസ്. ഗ്രേസി, പി. ഇന്ദു ജോണ്‍, റവ. ഡോ. എ. അടപ്പൂര്‍, ഡോ. ടി.എല്‍. ജോസ്, ഫാ. റോയ് എം. തോട്ടത്തില്‍, ഫാ. സാബു മലയില്‍, റവ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, ജോണ്‍ കള്ളിയത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ബുധനാഴ്ച വൈകുന്നേരം 3.30ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ഫോണ്‍: 0484-2425727, 9446578800 (എല്‍ആര്‍സി എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ).
Source: Deepika