News >> പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ തിരുത്തല്‍ ശക്തി: മാര്‍ അറയ്ക്കല്‍

എടത്വ: സമൂഹത്തിലെ തിന്മകള്‍ക്കെതിരേയുള്ള തിരുത്തല്‍ ശക്തിയായി തന്റെ ജീവിതം സമര്‍പ്പിച്ച തീക്ഷണമതിയായിരുന്നു പുത്തന്‍പറമ്പില്‍ തൊമ്മച്ചനെന്ന് കാഞ്ഞിരപ്പളളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.

തൊമ്മച്ചന്റെ 107-ാം ചരമവാര്‍ഷികദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വാര്‍ഷികാചരണത്തിന്റെ സമാപനദിനത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും കബറിടത്തിലെ ഒപ്പീസിനും മാര്‍ മാത്യു അറയ്ക്കല്‍ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന സമാപനസമ്മേളനം എടത്വപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആരാധന സഭ അസി. പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ അനറ്റ് ചാലങ്ങാടി മുഖ്യപ്രഭാഷണം നടത്തി.  Source: Deepika