News >> പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന് പാപ്പായുടെ അനുശോചനസന്ദേശം
ഈജിപ്തിലെ സീനായില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് അനേകര്‍ മരണമടഞ്ഞ ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ഒപ്പിട്ട് റഷ്യയുടെ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന് ഞായറാഴ്ച അയച്ച സന്ദേശത്തിലൂടെ യാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ദുഃഖം അറിയിച്ചത്. പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനോടും റഷ്യയിലെ ജനങ്ങളോടും തന്‍റെ വേദന അറിയിക്കുന്നതോടൊപ്പം ഫ്രാന്‍സിസ് പാപ്പാ ഈ അപകടത്തില്‍ മരണമടഞ്ഞവ ര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവര്‍ക്കും വേണ്ടി പ്രാര്‍ ത്ഥിക്കുകയും ചെയ്യുന്നു. റഷ്യയ്ക്കും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ആന്തരിക ശക്തിയും ശാന്തിയും പ്രദാനം ചെയ്യാന്‍ പാപ്പാ സര്‍വ്വശക്തനായ ദൈവത്തോടപേ ക്ഷിക്കുന്നു. ശനിയാഴ്ച (31/10/15) രാവിലെ ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നിന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ലക്ഷ്യംവച്ച് പറന്നുയര്‍ന്ന യാത്രാവിമാനം, മെട്രൊജെറ്റ് എയര്‍ബസ് 321, 23 മനിറ്റു കഴിഞ്ഞ പ്പോള്‍ സീനായില്‍ വച്ച് തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 25 കുട്ടികളുള്‍പ്പടെ 217 യാത്രികരും പൈലറ്റുള്‍പ്പടെയുള്ള 7 ജീവനക്കാരും, അങ്ങനെ മൊത്തം 224 പേരും ഈ ദുരന്തത്തില്‍ മരണമടഞ്ഞു. ഇവരില്‍ ബഹുഭൂരിപക്ഷവും റഷ്യക്കാരായിരുന്നു. 160 ലേറെപ്പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയാതായി ഔദ്യോഗികവൃത്ത ങ്ങള്‍ വെളിപ്പെടുത്തി.Source: Vatican Radio