News >> സിറിയയിലും ഇറാക്കിലും സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരമുണ്ടാവണം
സിറിയയിലും ഇറാക്കിലും സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരമുണ്ടാവണമെന്ന് ലെബനോണിലെ സിറിയന്‍ കത്തോലിക്കാ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.അന്ത്യോക്ക്യായിലെ പാത്രീയാര്‍ക്കീസ് ഇഗ്നാസ് യൂസിഫ് യൂനെന്‍ മൂന്നാമന്‍റെ അദ്ധ്യക്ഷതയില്‍ ലെബനോണില്‍ നവംമ്പര്‍ 2-ന് നടന്ന, വാര്‍ഷിക സിനഡു സമാപനത്തിലാണ് അവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. സിറിയയെയും ഇറാക്കിനെയും സമാധാനത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി നയതന്ത്രപരമായ പരിഹാരങ്ങളുണ്ടാവണമെന്ന് അവര്‍ ഈ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.Source: Vatican Radio