News >> ചങ്ങനാശേരി അതിരൂപത വിദ്യാഭ്യാസ നയപ്രഖ്യാപന കണ്‍വന്‍ഷന്‍ ഏഴിന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസനയ പ്രഖ്യാപന കണ്‍വന്‍ഷനും വിദ്യാഭ്യാസ സെമിനാറും ഏഴിന് രാവിലെ 9.30ന് അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. 

വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ മോണ്‍ .മാണി പുതിയിടം, വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. 

പുതിയ നയരേഖയുടെ പ്രകാശനം മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ഹിക്കും. നയരേഖ അടിസ്ഥാനമാക്കി ഫാ. ടോം കുന്നുംപുറം പ്രബന്ധം അവതരിപ്പിക്കും. ഫാ. മാത്യു നടമുഖം, ഫാ. പോള്‍ താമരശേരി, പ്രഫ. ജോസഫ് ടിറ്റോ, ഡോ. റാണി മരിയ തോമസ്, ആന്റണി എം.ജോണ്‍, സിസ്റര്‍ മേഴ്സി മാന്തുരുത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നയരൂപീകരണ സമിതി ചെയര്‍മാന്‍ പ്രഫ. കെ.റ്റി സെബാസ്റ്യനെ ചടങ്ങില്‍ ആദരിക്കും. 

ഇത് സംബന്ധിച്ച് അതിരൂപതാ കേന്ദ്രത്തില്‍ നടന്ന പാസ്ററല്‍ കൌണ്‍സിലിന്റെയും വിദ്യാഭ്യാസസമിതിയുടെയും സംയുക്തയോഗത്തില്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോജി ചിറയില്‍, ജോസഫ് കെ.നെല്ലുവേലി, ജോസഫ് മറ്റപ്പറമ്പില്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, ജോബി പ്രാക്കുഴി, ബാബു വള്ളപ്പുര, ജയിംസ് ഇലവുങ്കല്‍, ആന്റണി എം.ജോണ്‍, പരിമള്‍ ആന്റണി, ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. Source: Deepika