News >> മതാന്തരസംവാദ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ദീപാവലി സന്ദേശം

നവംമ്പര്‍ 11-ന് ദീപാവലി ആഘോഷിക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആശംസാസന്ദേശമയച്ചു

ലോകമെങ്ങുമുള്ള തങ്ങളുടെ ദീപാവലിയാഘോഷങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അനുഭവം പകരുന്നതായിരിക്കട്ടെയെന്ന് കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജന്‍ ലൂയിസ് ടൗറാനും സെക്രട്ടറി, ഫാദര്‍ മിഗ്വെല്‍ ഏയ്ഞ്ചല്‍ അയൂസോയും ഒപ്പുവച്ചയച്ച സന്ദേശത്തില്‍ ആശംസിച്ചു. 

പരിസ്ഥിതി സംരക്ഷണത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്ക് സ്തുതി എന്ന ചാക്രികലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട്, യഥാര്‍ത്ഥ മാനുഷിക പരിതഃസ്ഥിതവിജ്ഞാനം പ്രോത്സാഹിപ്പിക്കണമെന്നും പ്രകൃതിയുമായുള്ള മാനുഷികബന്ധവും പാരിസ്ഥിതികമായ ഉത്തരവാദിത്വവും മൂല്യങ്ങളും പരിഗണിക്കണമെന്നും ഈ സന്ദേശത്തില്‍ പറയുന്നു. ഭൂമിയുടെ നിലനില്‍പിനും പൊതുഭവനത്തെ സംരക്ഷിക്കുന്നതിനും, അതിലേറെയായി ഭാവിതലമുറയ്ക്കുവേണ്ടിയും ഇക്കാര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഈ സന്ദേശം ചൂണ്ടിക്കാട്ടുന്നു.

Source: Vatican Radio