News >> പൈതങ്ങള്‍ക്കുള്ള സാന്ത്വനദായക ചികിത്സയെ അധികരിച്ച് ശില്പശാല വത്തിക്കാനില്‍


 കുഞ്ഞുങ്ങള്‍ക്ക് രോഗലഘൂകരണ ശുശ്രൂഷയേകുന്നതിനെ അധികരിച്ച് ഒരു ശില്പശാല "ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി" വത്തിക്കാനില്‍ സംഘടിപ്പിക്കും.

     ഈ വരുന്ന ചൊവ്വാഴ്ച (10/11/15) ആയിരിക്കും ഈ ഏകദിന ശില്പശാല നടക്കുക.

     "പൈതങ്ങള്‍ക്കേകുന്ന സാന്ത്വനദായക ചികിത്സയുടെ സത്തയുടെ നിര്‍വ്വചനം: മതങ്ങള്‍ സംഘാതമായി "എന്നതാണ് ഇതിന്‍റെ പ്രമേയം.

     ഇതില്‍ പങ്കെടുക്കുന്ന വിദഗ്ദ്ധരില്‍ തിരുവനന്തപുരം ആസ്ഥാനമായി ദേശിയതലത്തില്‍ സാന്ത്വനദായക ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന "പാല്ലിയും ഇന്ത്യ" എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകമേധാവി ഡോക്ടര്‍ M.R. രാജഗോപാലും ഉള്‍പ്പെടുന്നു.

Source: Vatican Radio