News >> റോം രൂപതയുടെ സഹായമെത്രാന്‍റെ അഭിഷേകം തിങ്കളാഴ്ച
റോം രൂപതയ്ക്കുവേണ്ടിയുള്ള നിയുക്ത സഹായമെത്രാനെ മാര്‍പ്പാപ്പാ തിങ്കളാഴ്ച (09/11/2015) അഭിഷേകം ചെയ്യും. റോം രൂപതയുടെ മെത്രാന്‍കൂടിയായ ഫ്രാന്‍സിസ് പാപ്പാ പ്രസ്തുതരൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് തിങ്കളാഴ്ച വൈകുന്നേരം പ്രാദേശികസമയം 5 മണിക്കാരംഭിക്കുന്ന തിരുക്കര്‍മ്മ മദ്ധ്യേയായിരിക്കും നിയുക്ത സഹായമെത്രാന്‍ ആഞ്ചെലൊ ദെ ദൊണാത്തിസിനെ വാഴിക്കുക. ഇക്കഴിഞ്ഞ സെപ്റ്റമ്പര്‍ 14-നാണ് അദ്ദേഹം റോമിന്‍റെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഇറ്റലിയിലെ കസറാനൊ എന്ന സ്ഥലത്ത് 1954-ല്‍ ജനിച്ച നിയുക്ത സഹായമെത്രാന്‍ 1980-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.Source: Vatican Radio