News >> കുടുംബത്തിന്‍റെ കേന്ദ്രസ്ഥാനം വീണ്ടെടുക്കുക
കുടുംബങ്ങള്‍ ഇന്ന് പര്സപരവിരുദ്ധങ്ങളായ അവസ്ഥകളുടെ മദ്ധ്യേയാണെന്ന് കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സൊ പാല്യ. ഹംഗറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റില്‍ നവംബര്‍ 5 മുതല്‍ 7 വരെ ജനസംഖ്യയെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട യോഗത്തെ, "കുടുംബം വികസനത്തിന്‍റെ ഹൃദയസ്ഥാനത്ത്" എന്ന പ്രമേയത്തെ അവലംബമാക്കി, വെള്ളിയാഴ്ച (06/11/15) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ആനന്ദത്തിന്‍റെ താക്കോല്‍ കുടുംബമാണെന്ന് പറയത്തക്ക വിധത്തിലുള്ള ആദരവ് ഒരുവശത്ത് കുടുംബത്തോടു കാട്ടുമ്പോള്‍, മറുവശത്താകട്ടെ ബന്ധങ്ങളുടെ തകര്‍ച്ചയും കുടുംബജിവിത പരാജയവും ഉള്‍പ്പടെയുള്ള ബലഹീനതകളുടെ വേദിയായി കുടുംബം കാണപ്പെടുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സൊ പാല്യ വിശദീകരിച്ചു.സമൂഹത്തിന്‍റെ സമ്പത്തായ കുടുംബത്തെ ഒറ്റപ്പെടുത്താതെ അതിന്‍റെ കേന്ദ്ര സ്ഥാനവും സാസ്ക്കാരിക ഔന്നത്യവും വീണ്ടെടുക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.Source: Vatican Radio