News >> ഉത്ഥാനത്തിരുന്നാള്‍ തിയതി ഏകോപനത്തിന് സമൂര്‍ത്ത നടപടിയാവശ്യം


ക്രൈസ്തവസഭകളെല്ലാം വ്യത്യസ്ത തീയതികളില്ലാല്ലാതെ ഏകദിനത്തില്‍ ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുന്നതിനു വേ​ണ്ട സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവസഭകളുടെ സംഘം ആലോചിക്കുന്നു.

     ഈ സംഘത്തിന്‍റെ കാര്യനിര്‍വ്വാഹക സമിതി സമ്മേളനത്തിന്‍റെ സമാപന പ്രഖ്യാപനത്തിലാണ് ക്രൈസ്തവസഭകളുടെ പുനരൈക്യത്തിന്‍റെ പാതയില്‍ സുപ്രധാനമായൊരു ചുവടുവയ്പ്പെന്ന നിലയില്‍ ഉത്ഥാനത്തിരുന്നാൾ ആഘോഷത്തിയതി ഏകോപിപ്പിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

     ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിലുള്ള മാര്‍ ജിര്‍ജിസിലായിരുന്നു സമ്മേളനം.

     ക്രൈസ്തവ - ഇസ്ലാം സംഭാഷണത്തിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്ന ഈ പ്രാഖ്യാപനം മദ്ധ്യപൂര്‍വ്വദേശത്ത് ക്രൈസ്തവരും മുസ്ലീങ്ങളും സമാധാനപരമായി ഒത്തൊരുമിച്ചു ജീവിക്കുന്നതിന് അനിവാര്യമായ മൗലിക ഘടകമാണ് ഈ സംഭാഷണം എന്ന് വ്യക്തമാക്കുന്നു.

Source: Vatican Radio