News >> മാണ്ഡ്യ രൂപത റീജണല്‍ ഓഫീസും പാസ്ററല്‍ സെന്ററും ബംഗളൂരുവില്‍
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ബംഗളൂരുവിലെ റീജണല്‍ ഓഫീസിന്റെയും പാസ്ററല്‍ സെന്ററിന്റെയും കൂദാശാകര്‍മം 11ന് വൈകുന്നേരം ആറിനു
ഹുളിമാവ് സാന്തോം ഇടവകയില്‍ നടക്കും. ബംഗളൂരുവില്‍ താമസിക്കുന്ന മാണ്ഡ്യ രൂപതാംഗങ്ങളുടെ അജപാലന ആവശ്യങ്ങള്‍ക്കായാണ് റീജണല്‍ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പുതിയ ഓഫീസിന്റെയും പാസ്ററല്‍ സെന്ററിന്റെയും ഔദ്യോഗികമായ പ്രഖ്യാപനം ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ നിര്‍വഹിക്കുമെന്നു വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ അറിയിച്ചു.
Source: Deepika