News >> ജയിലിലടച്ച കര്‍ഷകനെ ഉടന്‍ വിട്ടയക്കണം: ഇന്‍ഫാം മലബാര്‍ മേഖലാ കമ്മറ്റി

ഇരിട്ടി: കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വയനാട് ഇരുളത്തെ കര്‍ഷകന്‍ സുകുമാരനെ ജയിലിലടച്ച ബാങ്ക് അധികൃതരുടെ നടപടിയില്‍ ഇരിട്ടിയില്‍ ചേര്‍ന്ന ഇന്‍ഫാം മലബാര്‍ മേഖലാ കമ്മറ്റിയോഗം ശക്തമായി പ്രതിഷേധിച്ചു. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുകുമാരനെ എത്രയും വേഗം വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തപക്ഷം കളക്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരത്തിന് ഇന്‍ഫാം നേതൃത്വം നല്‍കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അറിയിച്ചു. 

യോഗത്തില്‍ അഡ്വ. വി.സി. സെബാസ്റ്യന്‍, ഫാ.ജോസഫ് കാവനാടി, സ്കറിയ നല്ലംകുഴി, സ്കറിയ കളപ്പുര, ഫാ.ജോസഫ് വട്ടുകുന്നേല്‍, തോമസ് ടി. തയ്യില്‍, ബേബി മാനന്തവാടി, സണ്ണി പുല്ലുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.  Source: Deepika