News >> ഗുഡ്നെസ് മീഡിയാ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു
കൊച്ചി: ഗുഡ്നെസ് ടിവിയും ഡിവൈന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയന്‍സും സംയുക്തമായി നല്‍കുന്ന ഗുഡ്നെസ് മീഡിയ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു.
സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ടെലിഫിലിം, ഡോക്യുമെന്ററി, കുട്ടികളുടെ പ്രോഗ്രാം, ക്രിസ്ത്യന്‍ സംഗീത പരിപാടി, ക്രിസ്ത്യന്‍ വീഡിയോ ആല്‍ബം (ഇംഗ്ളീഷും മലയാളവും), ഷോര്‍ട്ട് ഫിലിം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡു നല്‍കുന്നതെന്നു ഗുഡ്നെസ് ടിവി ജനറല്‍ മാനേജര്‍ പ്രോഗ്രാംസ് സിബി വെല്ലൂരാന്‍, സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ അജി വര്‍ക്കല, പ്രോഗ്രാം പ്രൊഡ്യൂസര്‍ ജിജോ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം 20നു മുമ്പായി ഗുഡ്നെസ് മീഡിയ അവാര്‍ഡ് 2015, ഡവൈന്‍ വിഷന്‍, മുരിങ്ങൂര്‍, ചാലക്കുടി 680309 എന്ന വിലാസത്തില്‍ എന്‍ട്രി അയയ്ക്കണം. ഫോണ്‍: 8606420088, 9496023434.Source: Deepika