News >> കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനതല പ്രസംഗമത്സരം

ആലപ്പുഴ: ഡിസംബര്‍ 11, 12 തീയതികളില്‍ നടക്കുന്ന കെസിബിസി മദ്യവിരുദ്ധസമിതിയുടെ 17-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംസ്ഥാനതലത്തില്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 21നു രാവിലെ പത്തരയ്ക്ക് ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജില്‍വച്ചാണു മത്സരം. ഹൈസ്കൂള്‍, പ്ളസ്ടു, കോളജ് വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. 

മത്സരാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍നിന്നു ലഭിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്കു കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. രജിസ്ട്രേഷന്‍ ഫീസ് അമ്പതു രൂപയാണ്. ഫോണ്‍: 9446118978. Source: Deepika