News >> കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്ക് മാര്‍ത്തോമ്മ അവാര്‍ഡ്
കോട്ടയം: കേരള ക്രിസ്ത്യന്‍ ഫൌണ്േട ഷന്‍ 2015 ലെ മാര്‍ത്തോമ്മ അവാര്‍ഡ് കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഫൌണ്േടഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ഫിലിപ്പ്, പ്രഫ.മാത്യു ഉലകംതറ എന്നിവര്‍ അറിയിച്ചു.
സുറിയാനി പഠിക്കാനും സുറിയാനിയില്‍ പ്രാര്‍ഥിക്കാനും പരിശീലിപ്പിക്കുന്ന
ബേസ് അപ്രേം നസ്രാണി ദയറായുടെ സ്ഥാപകനാണ് കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍. ബേസ് അപ്രേം നസ്രാണി ദയറായിലൂടെ കൂനമ്മാക്കലച്ചന്‍ ചെയ്യുന്ന സേവനങ്ങള്‍ വിലയിരുത്തിയാണ് 2015ലെ മാര്‍ത്തോമ്മാ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പാറേമ്മാക്കല്‍ തോമാകത്തനാരുടെ 217-ാം ചരമവാര്‍ഷികദിനമായ 2016 മാര്‍ച്ച് 20ന് അവാര്‍ഡ് നല്
കും.
Source; Deepika