News >> മിഷന്‍ലീഗ് സംസ്ഥാനതല കലോത്സവം ഇന്ന്(14-11-2015) പുത്തനങ്ങാടിയിൽ
അങ്ങാടിപ്പുറം (മലപ്പുറം): ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മിഷന്‍ കലോത്സവം ഇന്ന് (14-11-2015) രാവിലെ ഒമ്പതു മുതല്‍ പുത്തനങ്ങാടി സെന്റ് ജോസഫ്സ് സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നായി ആയിരത്തോളം കലാകാരന്മാര്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. വൈകിട്ട് 3.30നു നടക്കുന്ന സമാപന സമ്മേളനം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനംചെയ്യും.