News >> ക്യൂബന്‍ പ്രസിഡന്‍റ് പാപ്പായ്ക്ക് സമ്മാനിച്ച ക്രൂശിതരൂപം, ലാമ്പദൂസ ഇടവക പള്ളിയ്ക്ക്
ക്യൂബ സന്ദര്‍ശനവേളയില്‍ പ്രസിഡന്‍റ് റവൂള്‍ കാസ്ട്രോ പാപ്പായ്ക്ക് സമ്മാനിച്ച ക്രൂശിതരൂപം ദക്ഷിണ ഇറ്റലിയിലെ ദ്വീപായ ലാമ്പദൂസയിലെ ഇടവക പള്ളിയ്ക്ക് പാപ്പാ ദാനം ചെയ്തു.ലിബിയയില്‍നിന്നും ആ തീരത്തെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രതിസന്ധികളെ പ്രതിനിധീകരിച്ചുകൊണ്ടാണ് മൂന്നു മീറ്റര്‍ ഉയരമുള്ള, കയറുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന ഈ ക്രൂശിതരൂപം സമര്‍പ്പിച്ചിരിക്കുന്നത്. ഫ്ളോറന്‍സില്‍ വെള്ളിയാഴ്ച സമാപിച്ച ഇറ്റലിയിലെ അഞ്ചാമതു കത്തോലിക്കാ കണ്‍വെന്‍ഷനിലാണ് പാപ്പാ ലാമ്പദൂസ റീജ്യന്‍റെ അതിരൂപതാദ്ധ്യക്ഷന്‍ വഴി ഇക്കാര്യം അറിയിച്ചത്. Source: Vatican Radio