News >> കരുണയുടെ വര്‍ഷം: പിഒസിയില്‍ പഠനശിബിരം

കൊച്ചി: കരുണ എന്നത് ഒരു വികാരമല്ല, ജീവിതശൈലിയാണെന്ന് ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്. കരുണയുടെ ജൂബിലിവര്‍ഷത്തിനു മുന്നോടിയായി പിഒസിയില്‍ സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവഹിതം നിറവേറ്റുന്ന ജീവിതശൈലിയുടെ പേരാണ് കരുണ. 

മതത്തിന്റെയോ വംശത്തിന്റെയൊ ദേശത്തിന്റെയൊ അതിരുകളെ അതിജീവിക്കാതെ ദൈവകരുണ ജീവിക്കാനാവില്ല. അസഹിഷ്ണുതയുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും വിറങ്ങലിച്ച നിമിഷങ്ങളിലും ദൈവഹിതം നിറവേറ്റാന്‍ ക്രൈസ്തവനെ ക്ഷണിക്കുന്നതാണു കരുണയുടെ അസാധാരണ ജൂബിലിവര്‍ഷമെന്ന് മാര്‍ എടയന്ത്രത്ത് പറഞ്ഞു. 

ഫാ. മാര്‍ട്ടിന്‍, റവ.ഡോ. ജോളി കരിമ്പില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലിങ്കല്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോളി വടക്കന്‍, ഫാ.ഷിബു സേവ്യര്‍, ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഫാ. വിന്‍സെന്റ് പെന്നല്ല, സിസ്റര്‍ ജയമ്മ പട്ടാളത്ത് എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika