News >> മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കാണണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാരീസില്‍ ഭീകരര്‍ നടത്തിയ ആക്രമണം മനുഷത്വമില്ലാത്തതാണെന്നും ഇത്തരം പ്രവൃത്തികളെ മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കാണണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. 

തന്റെ മനസിപ്പോള്‍ ഫ്രാന്‍സിലെ ജനങ്ങള്‍ക്കാപ്പമാണ്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനുമായി പ്രാര്‍ഥിക്കുന്നു. 

മനുഷത്വരഹിതമായ ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല-ഇറ്റാലിയന്‍ ചാനലായ ടിവി 2000ന് അനുവദിച്ച ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. 
Source: Deepika