News >> നരഹത്യയെ ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതു ദൈവനിന്ദ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നരഹത്യയെ ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 

പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റേറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ആക്രമണങ്ങള്‍ നടത്തുന്നതിലൂടെ മാനവരാശിയുടെ ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയില്ലെന്നും ദൈവത്തിന്റെ പേരില്‍ നടത്തുന്ന നരഹത്യയാണ് ഏറ്റവും വലിയ ദൈവനിന്ദയെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികളോട് ഞായറാഴ്ചത്തെ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. പാരീസില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. Source: Deepika