News >> ഹൃദയത്തെ കൊട്ടിയടയ്ക്കുന്ന സ്വാര്‍ത്ഥതയ്ക്കെതിരെ പാപ്പാ
മനുഷ്യന്‍റെ സ്വാര്‍ത്ഥത അവന്‍റെ അധികാരത്തെ സംരക്ഷിക്കുന്നതിനുള്ള മതിലുകള്‍ തീര്‍ക്കുന്നുവെന്നും, ഈ മതിലുകള്‍ ആത്മഹത്യാപരമാണെന്നും അത് ഹൃദയത്തെ കൊട്ടി അടയ്ക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു. ഇവഞ്ചേലിക്കല്‍ ലൂതറന്‍ സമൂഹാംഗങ്ങളെ ഞായറാഴ്ച(15/11/15) സന്ദര്‍ശിച്ച വേളയില്‍ അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ദൈവത്തിന്‍റെ നാമം പോലും ഹൃദയങ്ങളെ കൊട്ടിയടയ്ക്കാന്‍ മനുഷ്യന്‍ ഉപയോഗപ്പെടുത്തുകയാണെന്ന്, പാരീസിലുണ്ടായ ഭീകരാക്രമണങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് പാപ്പാ കുറ്റപ്പെടുത്തി. മനുഷ്യന്‍ തീര്‍ക്കുന്ന ഈ മതിലുകള്‍ എല്ലായ്പ്പോഴും പുറന്തള്ളുന്നതും അധികാരത്തോട് ആസക്തിയുള്ളതുമാണെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ആന്തരിക ജീവിതത്തിലും സമ്പത്തും പൊങ്ങച്ചവും ഔദ്ധത്യവുമെല്ലാം നമ്മെ ദൈവത്തില്‍നിന്നകറ്റുന്ന മതിലുകളായി ഭവിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. Source: Vatican Radio