News >> സേവനമാകണം ക്രൈസ്തവരുടെ തിരഞ്ഞെടുപ്പ് - പാപ്പാ


      ഞായറാഴ്ച (15/11/15) വൈകുന്നേരം റോമിലെ ഇവഞ്ചേലിക്കല്‍ ലൂതറന്‍ സമൂഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     ഗതകാലത്ത് ഇവഞ്ചേലിക്കല്‍ ലൂതറന്‍ അനുയായികള്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും ഇടയില്‍ സംഭവിച്ചുപോയ പീഢനങ്ങള്‍ക്കും ഇടര്‍ച്ചകള്‍ക്കും പിളര്‍പ്പുകള്‍ക്കും പരസ്പരം മാപ്പപേക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ തദവസരത്തില്‍ ചൂണ്ടിക്കാട്ടി.

     യേശുവിന്‍റെ ജീവിതസവിശേഷതയായ സേവനത്തിന്‍റെ ശൈലിയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ യേശുവിനെ അനുഗമിച്ച ജനങ്ങളോടുള്ള  അവിടത്തെ  സ്നേഹവപൂര്‍ണ്ണമായ പെരുമാറ്റരീതിയും, തെറ്റുചെയ്തവരെ സ്നേഹത്തോടെ തിരുത്തുന്ന ശൈലിയുമെല്ലാം സുവിശേഷസംഭവങ്ങളെ ആധാരമാക്കി വിവരിച്ചു.

     സുവിശേഷത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ദാരിദ്ര്യത്തെപ്പറ്റി പരാമര്‍ശിച്ച പാപ്പാ സേവനമായിരിക്കണം നമ്മുടെ തിര‍‍ഞ്ഞെടുപ്പെന്ന് ഉദ്ബോധിപ്പിച്ചു.

Source: Vatican Radio