News >> ലോക സഹിഷ്ണുതാദിനാചരണം


സഹിഷ്ണുത പഠിപ്പിക്കുകയും ഊട്ടിവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി ബാന്‍ കി മൂണ്‍.

     അനുവര്‍ഷം നവമ്പര്‍ 16 ന് അന്താരാഷ്ട്ര സഹിഷ്ണുതാദിനം ആചരിക്കപ്പെ ടുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഈ ദിനാചരണത്തിനായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

     ജനങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളതായി ഇന്നു കാണുന്നുവെങ്കിലും ഇതിനര്‍ത്ഥം സഹിഷ്ണുത വര്‍ദ്ധമാനമായിരിക്കുന്നു എന്നല്ലയെന്നും, നേരെ മറിച്ച് പലയിടങ്ങളിലും‍ അസഹിഷ്ണുത കൂടിവരുന്നത് പ്രകടമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ പറയുന്നു.

     അനുത്സുകതയോടെ അപരനെ സ്വീകരിക്കുന്നതല്ല സഹിഷ്ണുതയെന്ന് വിശദീകരിച്ച അദ്ദേഹം സഹിഷ്ണതയില്‍ അടങ്ങിയിരിക്കുന്ന രചനാത്മകത അല്ലെങ്കില്‍ അതിലുള്‍ക്കൊള്ളുന്ന കടമകള്‍ എടുത്തുകാട്ടി.

     മനുഷ്യാവകാശങ്ങളോടുള്ള ആദരവില്‍ അധിഷ്ഠിതമായ സമൂഹത്തിന്‍റെ നിര്‍മ്മിതി എന്ന ദൗത്യത്തെക്കുറിച്ച് അദ്ദേഹം ഈ പശ്ചാത്തലത്തില്‍ ഊന്നിപ്പറഞ്ഞു.

Source: Vatican Radio