News >> കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ നിര്യാതനായി

ചങ്ങനാശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ ആലഞ്ചേരി എ.പി. അഗസ്റിന്‍ (77) നിര്യാതനായി. സംസ്കാരം വ്യാഴം  (19-11-2015)മൂന്നിനു തുരുത്തി യുദാപുരം സെന്റ് ജൂഡ് പള്ളിയില്‍.

ഭാര്യ: കുഞ്ഞമ്മ ആലപ്പുഴ പടിഞ്ഞാറേവീട്ടില്‍ കുടുംബാംഗം.

മക്കള്‍: സോണു അഗസ്റിന്‍ (ഖത്തര്‍), സോം അഗസ്റിന്‍ (ഖത്തര്‍), സുമി അഗസ്റിന്‍ (സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുര്യനാട്).

മരുമക്കള്‍: ഷിബി അര്‍ത്തുങ്കല്‍ മൂവാറ്റുപുഴ, ബിനു പ്ളാവേലിക്കടവില്‍ ചങ്ങനാശേരി, അഡ്വ. ജോജി ചിറയില്‍ (ചങ്ങനാശേരി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി).

സഹോദരങ്ങള്‍: ഫിലിപ്പോസ്, മേരിക്കുട്ടി ചെങ്ങാത്ത് തുരുത്തി, സിസ്റര്‍ ചെറുപുഷ്പം എസ്എബിഎസ് ആരാധനമഠം വാഴപ്പള്ളി, ഫാ. ജോസ് ആലഞ്ചേരി (വികാരി സെന്റ് ജൂഡ് പള്ളി യൂദാപുരം തുരുത്തി), തോമസ് പി. ആലഞ്ചേരി (യുഎസ്എ), ഫാ. ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിബി (ബംഗ്ളാദേശ്), ഏലിയാമ്മ ജേക്കബ് പമ്പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ മാത്യു തെക്കത്ത് തൃക്കൊടിത്താനം. 

Source: Deepika