News >> ആഗോളസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പുതിയ 26 പേര്‍ കൂടി
26
രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
ശനിയാഴ്ച (21/11/15) സ്പെയിനിലെ ബര്‍സെലോണയിലെ കത്തീദ്രലില്‍ നടന്ന തിരുക്കര്‍മ്മമദ്ധ്യേയാണ് ഫെദേറീക്കൊ ദ ബേര്‍ഗയും അദ്ദേഹത്തിന്‍റെ 25 സുഹൃത്തുക്കളും സഭയിലെ വാഴ്‍ത്തപ്പെട്ടവരുടെ നിരയിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തില്‍ സ്പെയിനില്‍ നടന്ന മതപീഢനവേളയില്‍ 1936 ജൂലൈ 28 നും 1937 ഫെബ്രുവരി 24 നുമിടയില്‍ വിശ്വാസത്തെപ്രതി വധിക്കപ്പെട്ടവരാണ് കപ്പൂച്ചിന്‍സമൂഹാംഗങ്ങളായ വൈദികരും സന്യസ്തസഹോദരങ്ങളും അല്മായസഹോദരങ്ങളും ഉള്‍പ്പെട്ട ഈ 26 നവവാഴ്ത്തപ്പെട്ടവര്‍.
ഇവരുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചത് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയാണ്.
Source: Vatican Radio