News >> ഫാ. പോള്‍ റോബിന്‍ തെക്കത്ത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലെ അഡീഷണല്‍ വൈസ് ചാന്‍സലര്‍
കൊച്ചി: സീറോ മല ബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലെ വൈസ് ചാന്‍സലറായി (അഡീഷണല്‍) ഫാ. പോള്‍ റോബിന്‍ തെക്കത്ത് നിയമിതനായി. മധ്യപ്രദേശിലെ സാഗര്‍ രൂപതാംഗമായ ഫാ.പോള്‍ തൃശൂര്‍ മണലൂര്‍ സ്വദേശിയാണ്.
2006ല്‍ പൌരോഹിത്യം സ്വീകരിച്ച ഇദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു പൌരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്.
സാഗര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ വികാരി, ഖജൂരിയ ദയാസാഗര്‍ റിന്യൂവല്‍ സെന്റര്‍ വൈസ് റെക്ടര്‍, അഡ്മിനിസ്ട്രേറ്റര്‍, രൂപത ചാന്‍സലര്‍, എപ്പാര്‍ക്കിയല്‍ കണ്‍സള്‍ട്ടര്‍, പ്രസ്ബിറ്ററല്‍ കൌണ്‍സില്‍ അംഗം, സാഗര്‍-സത്ന ഇന്റര്‍ എപ്പാര്‍ക്കിയല്‍ ട്രൈബ്യൂണല്‍ ജഡ്ജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Source: Deepika