News >> സത്യഗ്രഹം: ഇന്‍ഫാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

വാഴക്കുളം: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാളെ (24-11-2015) രാവിലെ 10ന് ചെറുതോണിയില്‍ നടത്തുന്ന ഏകദിന സത്യഗ്രഹത്തിന് ഇന്‍ഫാം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. -  ഇഎസ്ഐ പരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ മുതലായവ പൂര്‍ണമായും ഒഴിവാക്കിയ രേഖകള്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിനു സമര്‍പ്പിക്കുക, 
-  40 വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലുള്ള കൃഷിയിടങ്ങള്‍ക്കു പട്ടയം നല്‍കുക, 
-  ജനദ്രോഹ നടപടികളില്‍നിന്നു പിന്തിരിയുക, 
-  ഇഎസ്എല്‍ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സത്യഗ്രഹം. 

ദേശീയ കര്‍ഷകസമാജം ജനറല്‍ സെക്രട്ടറി മുതലാംചോട് മണി സത്യഗ്രഹം ഉദ്ഘാടനംചെയ്യും. ജോയ്സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. സമിതിയുടെ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിവിധ പഞ്ചായത്തുകളിലെ 40ല്‍പ്പരം ജനപ്രതിനിധികളും സത്യഗ്രഹത്തിനു പങ്കെടുക്കുമെന്നു ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.


Source: Deepika