News >> ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ( 25-11-2015) ആഫ്രിക്കയില്‍
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആദ്യ ആഫ്രിക്കന്‍ യാത്ര ഇന്നു തുടങ്ങും. മാര്‍പാപ്പയാകുന്നതിനു മുന്‍പും അദ്ദേഹം ആഫ്രിക്കയില്‍ പോയിട്ടില്ല.
കെനിയ, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക് (CAR) എന്നിവയാണു മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെല്ലാം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പോയിട്ടുണ്ട്; കെനിയയില്‍ മൂന്നു തവണ പോയി. ഉഗാണ്ടയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും പോയിട്ടുണ്ട്.
തിങ്കളാഴ്ച വരെയാണു പര്യടനം. ഓരോ രാജ്യത്തും ഒന്നരദിവസം വീതം ചെലവഴിക്കും. നയ്റോബിയിലും കമ്പാലയിലും ബാംഗീയിലും പൊതുദിവ്യബലി ആര്‍പ്പിക്കും. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ ബാംഗീയിലെ സെന്‍ട്രല്‍ മോസ്കില്‍ മുസ്ലിം നേതാക്കളുമായി മാര്‍പാപ്പ ചര്‍ച്ച നടത്തും.
വത്തിക്കാന്‍ സ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയേത്രോ പറോളിന്‍, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ഫിലോണി, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ എന്നിവരും മാര്‍പാപ്പയോടൊപ്പം ഉണ്ടാകും.
Source: Deepika