News >> സഭൈക്യവും മതാന്തര സംവാദവും ഒരു വെല്ലുവിളി: പാപ്പാ


ആഫ്രിക്കയിലെ കെനിയ സന്ദര്‍ശന വേളയില്‍ സഭൈക്യവും മതാന്തരസംവാദവും സംബന്ധിച്ച്, നൈറോബിയിലെ അപ്പസ്തോലിക നുണ്‍സിയേച്ചറില്‍ സംഘടിപ്പിച്ചിരുന്ന മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു പാപ്പാ ഫ്രാന്‍സിസ്. 

സഭൈക്യവും മതാന്തരസംവാദവും ഒരു ആഢംമ്പരമല്ല, വെല്ലുവിളിയാണ്. ഇത് സവിശേഷമായതൊ, ഐച്ഛികമായതൊ അല്ല;  സംഘട്ടനങ്ങളാലും വേര്‍തിരിവുകളാലും മുറിവേറ്റ നമ്മുടെ ലോകത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്.

വാസ്തവത്തില്‍, മതവിശ്വാസങ്ങളും പരിശീലനങ്ങളും നാം ആരാണെന്നറിയുന്നതിനും നമുക്കു ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിനുമുള്ള ഉപാധികളാണ്: പാപ്പാ പറഞ്ഞു. നാം ജീവിക്കുന്ന സമൂഹത്തെ സമ്പുഷ്ഠമാക്കുന്ന മതപരമായ മൂല്യങ്ങളെ  പിന്താങ്ങുമ്പോള്‍, നമ്മുടെ മനസാക്ഷി രൂപീകരണത്തിലും പാരമ്പര്യമുല്യങ്ങളെ പരിരക്ഷിക്കുന്നതിനും നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനും, എല്ലാറ്റിലുമുപരി മനുഷ്യന് മൂല്യം നല്‍കുന്ന ഒരു പൊതു കാഴ്ചപ്പാട് പ്രദാനം ചെയ്യാനും മതങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്, നമ്മുടെ ദൈവം സമാധാനത്തിന്‍റെ ദൈവമാണെന്നും ദൈവത്തിന്‍റെ പേരില്‍ ഒരിക്കലും വെറുപ്പും അക്രമവും നീതീകരിക്കരുതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. സമാധാനത്തിന്‍റെ പ്രവാചകരാവുകയും മറ്റുള്ളവരെ സമാധാനത്തില്‍ ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നവരാകുക എന്നത്  വളരെയധികം പ്രധാന്യമര്‍ഹിക്കുന്നു. അക്രമങ്ങള്‍ക്കിടയാക്കുന്നവരുടെ ഹൃദയപരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കാം, പാപ്പാ അനുസ്മരിപ്പിച്ചു. 

Source: Vatican Radio