News >> ലോക യുവജന മേളയുടെ തയ്യാറെടുപ്പുകള്‍ ക്കായുള്ള അന്താരാഷ്ട്ര സമ്മേളനം പോളണ്ടില്‍


2016-ലെ ലോക യുവജനമേളയുടെ തയ്യാറെടുപ്പുകള്‍ക്കായുള്ള അന്താരാഷ്ട്ര സമ്മേളനം പോളണ്ടിലെ വഡോവിസയില്‍ ബുധനാഴ്ച (25-11-2015) ആരംഭിച്ചു.

അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലോ റൈല്‍ക്കോയാണ് നവംബര്‍ 28-ാം തിയതി വരെ നീളുന്ന ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ക്രാക്കോ ലോകയുവജനമേള ലോകം മുഴുവനിലും ഉറച്ച പ്രത്യാശയുടെ സന്ദേശമാണ് എത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ദൈവിക കാരുണ്യത്തിന്‍റെ മുഖം വീണ്ടും കണ്ടെത്താനാണ് യുവ‍ജനങ്ങളെ ആഹ്വാനം ചെയ്യുകയെന്നും അതിലൂടെ ഹൃദയപരിവര്‍ത്തനത്തിന്‍റെ അപരിമേയമായ അനുഗ്രഹം അവര്‍ പ്രാപിക്കണമെന്നും കര്‍ദ്ദിനാള്‍ ഉദ്ഘാടന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അഞ്ചു വന്‍കരകളില്‍ നിന്നായി നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുന്നത്. യുവജനങ്ങള്‍ ഏറെ അവകാശം ഉന്നയിക്കുന്നവരാണെന്നും അതിനാല്‍ പുതിയ രീതിയിലുള്ള സമ്പര്‍ക്കമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കണമെന്നും, യഥാര്‍ത്ഥ മിഷനറി തീക്ഷത ഉള്ളവരായിരിക്കണമെന്നും അജപാലന പ്രവര്‍ത്തനങ്ങളിലുള്ളവരോട് കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.   

Source: Vatican Radio