News >> സിസ്റര്‍ ജിയോ തെരേസ് SABS, ലോഗോസ് സമര്‍പ്പിതപ്രതിഭ
കൊച്ചി: കെസിബിസിയുടെ ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസില്‍ സമര്‍പ്പിതപ്രതിഭയായി എസ്എബിഎസ് തൃശൂര്‍ പ്രോവിന്‍സ് അംഗം സിസ്റര്‍ ജിയോ തെരേസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാലാരിവട്ടം പിഒസിയില്‍ നടന്ന ഫൈനല്‍ റൌണ്ടില്‍ ഒന്നാമതെത്തിയാണ് സിസ്റര്‍ ജിയോ തെരേസ് ലോഗോസ് സമര്‍പ്പിതപ്രതിഭയായത്.
സമര്‍പ്പിതവര്‍ഷാചരണത്തിന്റെ ഭാഗമായാണ് ലോഗോസ് സമര്‍പ്പിതപ്രതിഭയെ കണ്െടത്താനുള്ള പ്രത്യേക മത്സരം നടന്നത്. രൂപതകളില്‍നിന്ന് അഞ്ചു സമര്‍പ്പിതര്‍ വീതമാണു പങ്കെടുത്തത്.
എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങി സിസ്റര്‍ അഞ്ജല്‍ CSN,
സിസ്റര്‍ കൃപ SH (
Kothamangalam Province), സിസ്റര്‍ വിനീത SABS, സിസ്റര്‍ ബെറ്റി LAR, സിസ്റര്‍ എയ്ഞ്ചല്‍ റോസ് SABS എന്നിവര്‍ ഫൈനല്‍ റൌണ്ടിലെത്തി.
വിവിധ പ്രായവിഭാഗങ്ങളിലുള്ള അതിരൂപതാതല മത്സരവിജയികളെ ഉള്‍പ്പെടുത്തി സംസ്ഥാനതല മത്സരം ഇന്നും നാളെയും (28 & 29) നടക്കും. രൂപതകളില്‍നിന്ന് ഓരോ പ്രായവിഭാഗത്തിലും മൂന്നുപേര്‍ വീതം മത്സരിക്കും.
ഇന്നു രാവിലെ പത്തിനു നടക്കുന്ന എഴുത്തുപരീക്ഷയിലൂടെ യോഗ്യത നേടുന്ന 60 പേര്‍ ഫൈനല്‍ റൌണ്ടിലേക്കു പ്രവേശനം നേടും. ഓരോ പ്രായവിഭാഗത്തിലും ഒന്നാമതെത്തുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ നാളെയാണ്. ഇതിലെ വിജയിയായിരിക്കും ലോഗോസ് പ്രതിഭ.
ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണംചെയ്യും. കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ലോഗോസ് ബൈബിള്‍ ക്വിസ് നടക്കുന്നത്.
Source: Deepika