News >> കേരള കത്തോലിക്കാ സഭ ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി ആചരിക്കുന്നു

തിരുവനന്തപുരം: കേരള കത്തോലിക്കാ സഭ ബൈബിള്‍ പാരായണ മാസം ആചരിക്കുന്നു. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ആഹ്വാനമനുസരിച്ചാണ് കേരളത്തില്‍ വിവിധ പരിപാടികളോടെ  ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി ആചരിക്കുന്നത്. 

വീടുകളിലും ദേവാലയങ്ങളിലും ബൈബിള്‍ പ്രതിഷ്ഠിച്ച് പാരായണം നടത്തുകയും എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ബൈബിള്‍ 

ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ് ബൈബിള്‍ പാരായണമാസം ആചരിക്കുന്നത്. ഇന്നുമുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്നതാണ് ബൈബിള്‍ പാരായണ മാസാചരണം. 27നു ബൈബിള്‍ ഞായറായി ആചരിക്കും.


ഇടവകാതലത്തില്‍ ബൈബിള്‍ റാലി, ബൈബിള്‍ എക്സിബിഷന്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ പാരായണ മത്സരം, ദേവാലയങ്ങളില്‍ അനുദിന ദിവ്യബലിക്കുമുമ്പായി ആരാധന ബൈബിള്‍ പാരായണം തുടങ്ങിയവയാണ് മാസാചരണ പരിപാടികള്‍.
Source: Deepika