News >> അനുരഞ്ജനത്തിനു മാര്‍പാപ്പയുടെ ആഹ്വാനം
ബാന്‍ഗുയി: സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കാനായി ക്രൈസ്തവരും മുസ്ലീങ്ങളും പരസ്പരം പൊറുക്കണമെന്നും അനുരഞ്ജനത്തിനു തയാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിദ്വേഷം, പ്രതികാരം, അക്രമം എന്നിവയോട് അരുതെന്നു പറയാന്‍ ഇരുകൂട്ടരും തയാറാവണം. ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം സമാധാന സംവാഹകരാവണമെന്നും മാര്‍പാപ്പ പറഞ്ഞു.
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ ബാന്‍ഗുയിയി ലെ മോസ്കില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. രാജ്യത്തെ പ്രമുഖ മുസ്ലിം നേതാവ് ഉമര്‍ കബിര്‍ ലയാമ ഉള്‍പ്പെടെയുള്ളവര്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ എത്തി. നിരവധി അമുസ്ലീങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ബാന്‍ഗുയിയിലെ സ്പോര്‍ട്സ്
സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെ മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടി അവസാനിച്ചത്. ഇതിനിടെ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനത്തിനു സമയം കണ്െടത്തി. ഞായറാഴ്ച തലസ്ഥാനത്തെ കത്തീഡ്രലില്‍ വിശുദ്ധ കവാടം മാര്‍പാപ്പ തുറന്നു.
കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ മാര്‍പാപ്പ എത്തിയത്.
Source: Deepika