News >> കരുണയുടെ അസാധാരണ ജൂബിലി ഉദ്ഘാടനം
കരുണയുടെ അസാധാരണ ജൂബിലി ഉദ്ഘാടന പരിപാടി, പാപ്പാ നയിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കായുള്ള കാര്യാലയം പരസ്യപ്പെടുത്തി. അമലോത്ഭവ നാഥയുടെ തിരുന്നാള്‍ ദിനമായ ഡിസമ്പര്‍ 8-ന് പ്രാദേശികസമയം രാവിലെ 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്, ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സാഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുകയും ചെയ്യും. ഇതോടെ കരുണയുടെ വിശുദ്ധ വത്സരത്തിന് തുടക്കമാകും.Source: Vatican Radio