News >> ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക.
കലാപഭൂമിയായ മദ്ധ്യാഫ്രിക്കന്‍ നാടു സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍, "SAVE THE CHILDREN, കുഞ്ഞുങ്ങളെ രക്ഷിക്കൂ", എന്ന അന്താരാഷ്ട്ര സംഘടന ലോകനേതാക്കളെ ആഹ്വാനം ചെയ്യുന്നു. 2012 ഡിസമ്പറില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കീറിമുറിക്കുന്ന അന്നാടിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംഭാവനയേകുന്നതാണ് പാപ്പായുടെ ഈ സന്ദര്‍ശനമെന്ന ബോധ്യം പ്രകടിപ്പിക്കുന്ന പ്രസ്തുത സംഘടന സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെ ഉപേക്ഷിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. പാപ്പായുടെ ഈ സന്ദര്‍ശനം ലോകത്തിനുള്ള ശക്തമായൊരു സന്ദേശമാണെന്ന് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ, പശ്ചിമ-മദ്ധ്യാഫ്രിക്കന്‍ പ്രദേശത്തിന്‍റെ ചുമതലയുള്ള ശ്രീമതി നത്താഷ കൊഫൊവ്വൊറോള ക്വിസ്റ്റ് പറഞ്ഞു. മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സമാധാനത്തിന്‍റെ യഥാര്‍ത്ഥ പരിപോഷകന്‍ ആണ് പാപ്പായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ പതിനൊന്നാം അപ്പസ്തോലിക പര്യടനത്തില്‍ കെനിയയും ഉഗാണ്ടയും മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കും ഉള്‍പ്പെടുത്തിയ പാപ്പാ ഞായറാഴ്ചയാണ് (29/11/15) അവിടെ എത്തിയത്. തിങ്കളാഴ്ച (30/11/15) ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ റോമിലേക്കു മടങ്ങി.Source: Vatican Radio